Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായക്കൂടുതലുള്ള സ്ത്രീകള്‍ക്ക് പുറകേ പുരുഷന്മാര്‍ പോകുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്!

പ്രണയം എന്നത് പലപ്പോഴും അപ്രതീക്ഷിതമായി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു വികാരമാണ്. പ്രണയത്തെ പലരും പല രീതിയിലാണ് കാണുന്നത്.

പ്രായക്കൂടുതലുള്ള സ്ത്രീകള്‍ക്ക് പുറകേ പുരുഷന്മാര്‍ പോകുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്!
, വ്യാഴം, 9 ജൂണ്‍ 2016 (20:25 IST)
പ്രണയം എന്നത് പലപ്പോഴും അപ്രതീക്ഷിതമായി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു വികാരമാണ്. പ്രണയത്തെ പലരും പല രീതിയിലാണ് കാണുന്നത്. പ്രണയം എന്ന വാക്കിനെ നിര്‍വചിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. നമുക്ക് എല്ലാവരൊടും ഒരേസമയം തോന്നുന്ന ഒരു വികാരമല്ല യഥാര്‍ത്ഥ പ്രണയം. എന്നാല്‍ പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നതുപോലെ അത് ആരോടും തോന്നിയേക്കാം. ചിലര്‍ സമപ്രായക്കാരെ പ്രണയിക്കുമ്പോള്‍ ചിലര്‍ നമ്മളേക്കാള്‍ പ്രായം കുറഞ്ഞവരെ പ്രണയിക്കും. എന്നാല്‍ ചില പുരുഷന്മാര്‍ക്ക് പ്രണയം തോന്നുക തങ്ങളേക്കാള്‍ പ്രായം കൂടിയവരോടാകാം.
 
ഇത്തരത്തില്‍ പ്രായം കൂടുതലുള്ള സ്ത്രീകളെ പുരുഷന്മാര്‍ പ്രണയിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ശാരീരിക ഭംഗിയേക്കാള്‍ പുരുഷന്മാര്‍ പ്രാധാന്യം നല്‍കുന്നത് മറ്റുചില കാര്യങ്ങള്‍ക്കാണ്. പ്രായം കൂടുതലുള്ള സ്ത്രീകള്‍ പൊതുവെ പക്വത ഉള്ളവരും മറ്റുള്ളവരുമായി കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമുള്ളവരുമായിരിക്കും. സ്ത്രീകള്‍ കൂടുതല്‍ സംസാരിക്കുന്നത് പുരുഷന്മാര്‍ എന്നും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഫലിതങ്ങള്‍ പറയുന്ന സ്ത്രീകളേയും പുരുഷന്മാര്‍ കൂടുതലായി ഇഷ്ടപ്പെടുന്നു. ചിലരുടെ അഭിപ്രായങ്ങള്‍ നോക്കാം - 
 
‘എന്നേക്കാള്‍ 6 വയസ്സ് കൂടുതലുള്ള യുവതിയെയാണ് ഞാന്‍ പ്രണയിക്കുന്നത്. അവരെ കണ്ട നാള്‍ മുതല്‍ ഞാന്‍ അവരുമായി മാനസികമായി അടുപ്പത്തിലായി. ജീവിതത്തേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തനിക്ക് എന്താണ് വേണ്ടതെന്നും ജീവിതം എങ്ങനെ ആസ്വദിക്കണമെന്നതിനേക്കുറിച്ചും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്റെ പല സുഹൃത്തുക്കളും പ്രണയിക്കുന്നത് അവരേക്കാള്‍ പ്രായക്കുറവുള്ള പെണ്‍കുട്ടികളേയാണ്. അവര്‍ക്കിടയിലുണ്ടാകാറുള്ള പ്രശ്നങ്ങള്‍ ഞാന്‍ എപ്പോഴും കാണാറുണ്ട്. ഈ അനുഭവം തനിക്കുണ്ടാകരുതെന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.’ - ഇരുപത്തിനാല് വയസ്സുള്ള ഡാന്‍ പറയുന്നു.
 
‘എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. അതേസമയം എന്റെ തീരുമാനത്തെ വിമര്‍ശിക്കാനും ആളുകള്‍ എത്തി. എന്നാല്‍ എന്റെ ദുഃഖങ്ങളില്‍ പങ്കുചേരാനും എന്നെ മനസിലാക്കാനും അവള്‍ ഉണ്ടാകുമെന്ന പൂര്‍ണ വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റേത് ശരിയായ തീരുമാനമാണെന്ന ബോധ്യം എനിക്കുണ്ട്.’- തന്നേക്കാള്‍ 14 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്ത 34കാരനായ പാട്രിക്ക് പറയുന്നു.
 
പ്രായം കൂടുതലുള്ള സ്ത്രീകളിലേക്ക് പുരുഷന്മാരെ അടുപ്പിക്കുന്നതിനുള്ള പ്രധാന കാരണം പക്വതയും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവുമാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സ്ത്രീകളെ പുരുഷന്മാര്‍ എപ്പോയും അകറ്റി നിര്‍ത്തുന്ന പ്രവണത കാണിക്കാറുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ പെട്ടന്ന് വന്നു; മടിപിടിച്ചിരിക്കണ്ട, വ്യായാമത്തിന് ഇതാ ചില വഴികൾ